ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഞ്ചു വയസ്സുകാരി ക്രൂരപീഡനത്തിനിരയായി സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിവേക് വിഹാറിനാണ് അന്വേഷണ ചുമതല. മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ശനിയാഴ്ച രാവിലെയാണ് വടക്കന്‍ ദല്‍ഹിയില്‍ സ്‌കൂളില്‍ ക്ലാസ് മുറിയിലാണ് അഞ്ചു വയസുകാരി ക്രൂരപീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പ്യൂണായ വികാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ മൂന്ന് വര്‍ഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചത്.വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
















