പത്തനാപുരം: കുന്നിക്കോട് കാവല്‍പ്പുര കാക്കാണിക്കല് പാലത്തിനു സമീപം അപകട ഭീഷണിയായ ട്രാന്‍സ്ഫോമറില്‍ നാട്ടുകാര്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്.
കാക്കാണിക്കല് പുതിയ പാലത്തിലേയ്ക്കുള്ള റോഡ് ഉയര്‍ത്തി സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതോടെയാണ് ട്രാന്‍സ്ഫോര്‍മര്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണയായി മാറിയത്.
റോഡ് നിരപ്പിലാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്. ഇത് മാറ്റുകയോ ഉയര്‍ത്തി സ്ഥാപിക്കുകയോ വേണമെന്ന ആവശ്യത്തിന് അപകടമുണ്ടാകുമ്പോള്‍ നോക്കാമെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ട്രാന്‍സ്ഫോര്‍മര്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും പ്രദേശത്തെ വോര്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: