ബംഗളൂരു: കന്നഡ സിനിമാരംഗത്തെ അതികായനായ ആര്. നരേന്ദ്ര റാവുവിന്റെ മകനും പ്രശസ്ത കന്നഡ നടനും നിര്‍മാതാവുമായ ആര്.എന്‍. സുദര്ശന്(78) അന്തരിച്ചു. റൊമാന്റിക് ഹീറോ എന്നറിയപ്പെട്ടിരുന്ന സുദര്ശന് 250ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കന്നഡ നടി ശൈലശ്രീയാണു ഭാര്യ. തമിഴ് തെലുങ്ക്, ഹിന്ദി, മലയാളം ചലച്ചിത്രങ്ങളിലും സുദര്ശന് അഭിനയിച്ചിട്ടുണ്ട്. ടിവി സീരിയലുകളിലും സജീവമായിരുന്നു. 1992ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ജാക്പോട്ടില്‍ സുദര്ശന് അഭിനയിച്ചിട്ടുണ്ട്.
പ്രമുഖ കന്നഡ തിരക്കഥാകൃത്തായ ആര്.എന്‍. ജയഗോപാല്‍, സിനിമാപ്രവര്‍ത്തകനായ ആര്.എന്‍.പ്രസാദ് എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: