പിറവം: ആര്‍എസ്എസ് താലൂക്ക് സമിതിയംഗം എം.എന്‍. വിനോദിനെ ആക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
2016 ഡിസംബര്‍ എട്ടിന് രാത്രി എട്ട് മണിയോടെയാണ് സ്ഥലത്തെ സിപിഎം, ഡിവൈഫ്ഐ, എസ്എഫ്ഐ ഗുണ്ടകള്‍ ചേര്‍ന്ന് വിനോദിനെ വധിക്കാന്‍ ശ്രമിച്ചത്. പിറവം ആശുപത്രിപ്പടിയിലെ തന്റെ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന വിനോദിന്റെ കൈയും കാലും ഗുണ്ടകള്‍ അടിച്ച് ഒടിയ്ക്കുകയായിരുന്നു.
പിറവം മേഖലയിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന വിനോദിന്നേരെ നേരത്തെ വധഭീഷണിയുണ്ടായിരുന്നു. ബിജെപി, സംഘപരിവാര്‍ സംഘടനകളുടെ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ അമിത്ത്, സൂമേഷ്, യദുരാജ്, അഖില്‍ ജയപ്രകാശ്, വൈശാഖ് സുകുമാരന്‍, ജി.ബി. ഹരികൃഷ്ണന്തുടങ്ങിയ ഡിവൈഎഫ്ഐ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പിറവം പോലീസിന്റെ ഒത്താശയോടെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്ക് സെക്ഷന്‍ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം നിഷേധിച്ച പ്രതികള്‍ പോലീസിന്റെ മൂക്കിന് താഴെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
ഒന്‍പത് മാസം കഴിഞ്ഞിട്ടും പിറവം പോലീസ് പ്രതികളെ പിടികൂടാത്തത് ജനങ്ങളോടുള്ള വെല്ലവിളിയാണന്ന് ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: