ശ്രീനഗർ: ജമ്മുകശ്മീരിലെ വിമത നേതാവും ജമ്മു ആൻഡ് കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) തലവനുമായ യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എൻഐഎ ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ പ്രതിഷേധ സമരം നടത്താനിരിക്കെയാണ് യാസിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത യാസിൻ മാലിക്കിനെ വെള്ളിയാഴ്ച തന്നെ വിട്ടയക്കുകയും ചെയ്തു. എന്നാൽ ഇയാളുടെ പേരിൽ ഏത് കേസാണ് രജിസ്റ്റർ ചെയ്തതെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. ജെകെഎൽഎഫ് സംഘടന തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ദൽഹിയിലെ എൻഐഎ ഹെഡ്ക്വാർട്ടേഴിനു മുന്നിൽ സെപ്തംബർ 9 ശനിയാഴ്ച വിമത നേതാക്കളായ സയ്യദ് ഗിലാനി, ഉമർ ഫറൂഖ്, മാലിക് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രഷേധ പ്രകടനം നടത്താൻ പദ്ധതിയിട്ടിരുന്നു.
ഈ പ്രതിഷേധ പരിപാടിയിൽ യാസിൻ മാലിക്കും പങ്കാളിയാകുമെന്ന് വിവരം ലഭിച്ചിരുന്നു. ഉമർ ഫറൂഖും ഗീലാനിയും ഇപ്പോൾ വീട്ടു തടങ്കലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: