കൊച്ചി: തൃശ്ശൂരിലെ കൊടകര കനകമലയില്‍ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം രണ്ടുവര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകും. 100 ഏക്കര്‍ സ്ഥലത്താണ് ശ്രീകൃഷ്ണന്റെ സന്ദേശം പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രം വരുന്നത്. 50 ഏക്കര്‍ സ്ഥലം ബാലഗോകുലം ഇതിനായി വാങ്ങിയിട്ടുണ്ട്. ബാക്കി സ്ഥലം വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായി കണ്ണനൊരു കാണിക്ക സമര്‍പ്പണം പരിപാടി നടത്തി. എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടന്ന ജന്മാഷ്ടമി പുരസ്കാരച്ചടങ്ങിനിടെയായിരുന്നു കാണിക്ക സമര്‍പ്പണം.
മാതൃകാ വൃന്ദാവനമെന്ന നിലയിലാണ് കേന്ദ്രം ആരംഭിക്കുന്നത്. 100 ഏക്കറില്‍ 30 ഓളം പദ്ധതികളുണ്ടാകും. ശ്രീകൃഷ്ണന്റെ ജീവിതം, കൃഷ്ണ ലീലകള്എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി. ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സ്വാര്‍ഗ്ഗാരോഹണം വരെയുള്ള രംഗങ്ങളുടെ ചിത്രങ്ങളും ഇതിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: