മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പിജിജിയാപാനിലുണ്ടായ ഭൂകമ്പത്തില്‍ ആറ് പേര് മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര് പിജിജിയാപാനിലും രണ്ട് പേര് ടബാസ്കോയിലുമാണ് മരിച്ചത്. ഭൂകമ്പത്തെ തുടര്‍ന്ന് മെക്സിക്കോ തീരത്ത് 2.3 അടി ഉയരത്തില്‍ സൂനാമി ഉണ്ടായതായും ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.
ഭൂകമ്പത്തില്‍ തെക്കന്‍ മെക്സിക്കോയിലെ നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചു വരുകയാണ്.
പിജിജിയില്‍നിന്നു 100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് മെക്സിക്കോയിലും ഗ്വാട്ടിമാലയിലും അധികൃതര്‍ സൂനാമി മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: