പത്തനാപുരം: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെ ജയിലില്‍ എത്തി സന്ദര്‍ശിച്ച എംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ എല്‍ഡിഎഫിനുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു.
പത്തനാപുരം മേഖലയിലെ സിപിഎം, സിപിഐ പ്രദേശിക നേതൃത്വമാണ് പ്രതിക്ഷേധം രേഖപ്പെടുത്തിയത്. നടിയോടൊപ്പം നില്‍ക്കാതെ പ്രതിക്ക് വേണ്ടി അനുകൂല നിലപാട് എടുക്കുന്ന ഗണേഷിന്റെ നടപടി സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ ഇതിനെതിരെ പരസ്യ പ്രതികരണം നടത്താന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. അവിട്ട ദിനത്തിലാണ് ആലുവ സബ് ജയിലെത്തി ദിലീപിനെ ഗണേഷ് സന്ദര്‍ശിച്ചത്.പോലീസ് കളളക്കേസ് എടുക്കുമെന്ന് ഭയന്ന് ദിലീപിനെ തള്ളിപ്പറയുന്നത് ശരിയല്ലെന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. എല്‍ഡിഎഫിന്റെ എംഎല്‍എയായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സന്ദര്‍ശനം വേണ്ടായിരുന്നു എന്നാണ് ഇടതു നേതാക്കളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: