കുരുവമ്പലം: മനങ്ങനാട്-പൊട്ടിപ്പാറ-കുരുവമ്പലം റോഡില്‍ തോടിന് കുറുകെയുള്ള പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത് അപകട ഭീഷണി യുയര്‍ത്തുന്നു. വളപുരം, ചെമ്മല, പാറക്കടവ് ഭാഗങ്ങളില്‍ നിന്ന് കൊളത്തൂരിലേക്കും കുരുവമ്പലത്തേക്കുമുള്ള എളുപ്പ വഴിയാണിത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലേ കടന്നുപോകുന്നത്.
മനങ്ങനാട് കണ്ണപ്പന്പടിയില് നിന്ന് കുരുവമ്പലം വയലിന് നടുവിലൂടെയുള്ള ഈ റോഡ് രണ്ടുവര്‍ഷത്തോളമായി പണികള്‍ പൂര്‍ത്തിയാകാതെ കിടക്കുകയാണ്. അതോടൊപ്പം റോഡിലെ ഇടുങ്ങിയ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത് അപകട ഭീഷണിയുയര്‍ത്തുന്നു. ഒന്നര കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഈ റോഡില്‍ അരകിലോമീറ്റര്‍ ഇന്നും നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുകയാണ്. കുരുവമ്പലം താഴതേതില് പടിയില്‍ നിന്നും പൊട്ടിപ്പാറ കുളമ്പു വരെ കാലങ്ങള്‍ക്ക് മുന്‍പ് ടാറിംഗ് ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞു നാമാവശേഷമായ നിലയിലാണ്. റീടാറിംഗ് നടത്തി വയലിന് നടുവിലൂടെയുള്ള ഭാഗം കോണ്‍ഗ്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍ദിഷ്ട വളപുരം-പാലോളികുളമ്പ് പാലം നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഈ റോഡില്‍ വാഹന ഗതാഗതം കൂടുമെന്ന സാഹചര്യം കണക്കിലെടുത്ത് റോഡിന്റെയും പാലത്തിന്റെയും പുനര്‍നിര്‍മാണം അനിവാര്യമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: