മട്ടാഞ്ചേരി: പമ്പയാറ്റിന് പുളകമായി കുതിച്ചു പാഞ്ഞ പള്ളിയോടം കൊച്ചിയില്‍ വിനോദസഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയാവുന്നു.
ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ആവേശം പകര്‍ന്ന പള്ളിയോടമാണ് ഫോര്‍ട്ട്കൊച്ചിയിലെ ജൂടൗണിലെ ജിന്‍ജര്‍ ഹൗസ് ഗ്യാലറിയില്‍ കാഴ്ചയ്ക്കൊപ്പം മലയാളിയുടെ വള്ളംകളിയുടെ ആവേശത്തെയും വിളിച്ചറിയിക്കുന്നത്. 120 വര്‍ഷം പാരമ്പര്യമുള്ള തിരുവാറന്മുളയുടെ പുന്നതോട്ടം അഞ്ച് പള്ളിയോടമാണിത്. 106 അടി നീളമുള്ള 64 തുഴക്കാരുടെ കുതിപ്പിന്റെ കഥ പറയുന്ന പള്ളിയോടം.
64 തുഴക്കാര്‍ 64 കലകളെയും ഏട്ട് നിലയാളുകള്‍ അഷ്ടദിക് പാലകരെയും നാല് അമരക്കാര്‍ വേദങ്ങളെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് സങ്കല്പം. 2004ല്‍ ആവേശം പകര്‍ന്ന് കയ്യടക്കിയ പള്ളിയോടം നദികള്‍ താണ്ടിയാണ് കൊച്ചിയിലെത്തിയത്. ലക്ഷങ്ങള്‍ വില പറഞ്ഞിട്ടും ഇതിനെ വില്‍ക്കാതെ ജിന്‍ജര്‍ ഹൗസ് ഉടമ മജ്നു കോമത്ത് പള്ളിയോടത്തെ സംരക്ഷിക്കുകയാണിന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: