ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിന്റെ സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലുമായി മാറ്റുരയ്ക്കാമെന്ന റോജര്‍ ഫെഡററുടെ സ്വപ്നം തകര്‍ന്നു. അഞ്ചുതവണ കിരീടം ശിരസിലേറ്റിയ ഫെഡററെ ക്വാട്ടര്‍ഫൈനലില്‍ മുന്‍ ചാമ്പ്യനായ യുവാന്‍ മാര്ട്ടിന് ഡെല്‍പൊട്രോ അട്ടിമിറിച്ചു.
2009 ല്‍ യുഎസ് ഓപ്പണില്‍ ജേതാവായ യുവാന്‍ മാര്ട്ടിന് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് സ്വസ് ഇതിഹാസതാരം ഫെഡററെ കീഴ്പ്പെടുത്തിയത്. സ്കോര്‍ 7-5,3-6,7-6 (10-8) , 6-4.
അര്‍ജന്റീനിയന്‍ താരമായ യുവാന്‍ മാര്ട്ടിന് സെമിയില്‍ റാഫേല്‍ നദാലിനെ നേരിടും. റഷ്യയുടെ കൗമാരതാരം ആന്ദ്രെ റുബ്ലേവിനെ അനായാസം മറികടന്നാണ് നദാല്‍ സെമിഫൈലില്‍ കടന്നത്.സ്കോര്‍ 6-1,6-2,6-2. മത്സരം തൊണ്ണൂറ്റിയേഴ് മിനിറ്റ് നീണ്ടു.
നദാല്‍ ഇത് ആറാം തവണയാണ് യുഎസ് ഓപ്പണിന്റെ സെമിഫൈനലില്‍ കടക്കുന്നത്. അതേസമയം 24-ാം സീഡുകാരനായ യുവാന്‍ മാര്ട്ടിന് ഇതു നാലാം തവണയാണ് ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്.
റോജര്‍ ഫെഡറര്‍ ഈവര്‍ഷം ഇതാദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ തോല്‍ക്കുന്നത്. നേരത്തെ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും ഫെഡറര്‍ കിരീടം നേടിയിരുന്നു.
വനിതകളുടെ സെമിഫൈനലുകളില്‍ അമേരിക്കന്‍ താരങ്ങള്‍ ഏറ്റുമുട്ടും.1981 നു ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ താരങ്ങള്‍ ഇവിടെ സെമിയില്‍ ഏറ്റുമുട്ടുന്നത്.
യുഎസ് ഓപ്പണില്‍ മൂന്നാം കിരീടം ലക്ഷ്യമിടുന്ന വീനസ് വില്ല്യംസ് സോളെയ്ന് സ്റ്റീഫെന്സിനെയും ഇരുപതാം സീഡായ കോകോ വാന്ഡേവീഗ് പതിനഞ്ചാം സീഡായ മാഡിസണ്‍ കെയ്സിനെയും നേരിടും. മാഡിസന്‍ കെയ്സ് എസ്റ്റോണിയയുടെ കയ്യാ കനേപ്പിയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെമിഫൈനലില്‍ കടന്നത്. സ്കോര്‍ 6-3,6-3.
ചെക്കിന്റെ ലോക ഒന്നാം നമ്പറായ കരോലിന പ്ലിസ്കോവയെ തകര്‍ത്താണ് വാന്ഡേവീഗ് സെമിയിലെത്തിയത്.
രണ്ടുതവണ വിംബിള്‍ഡണ്‍ നേടിയ പെട്ര കിറ്റോവയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്.സ്കോര്‍ 6-3,3-6,7-6(7-2). സ്റ്റീഫന്‍സ് ക്വാര്‍ട്ടറില്‍ ലാത്വിയയുടെ സെവസ്റ്റ്റോവയെ പരാജയപ്പെടുത്തി.സ്കോര്‍ 6-3,3-6,7-6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: