ചാരുംമൂട്: മാലമോഷണക്കേസില്‍ പോലീസ് പിടികൂടിയെ പ്രതി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു. നൂറനാട് പുലിമേല്‍ കൂമ്പുളുമല രജുഭവനത്തില് രജു (30)വാണ് മരിച്ചത്.
ഇന്നലെ രാവിലെ സ്വര്‍ണ്ണമാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടിയില്‍ ജീപ്പില്‍ നിന്ന് പ്രതി ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ അഞ്ചു മണിക്ക് നൂറനാട് ആറ്റുവ ചാത്തവനത്തില് ഇന്ദിരയുടെ കഴുത്തില്‍ കിടന്ന രണ്ടര പവന് സ്വര്‍ണ്ണമാല മോഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് നാട്ടുകാര്‍ നൂറനാട് പോലീസിനെ ഏല്‍പ്പിച്ചത്. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹമോഷണം അടക്കം ഒട്ടനവധി മോഷണക്കേസുകളിലെ പ്രതിയാണ് രജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: