കാക്കനാട്: ഇടച്ചിറ കാര്‍ണിവല്‍ ഇന്‍ഫോ പാര്ക്കിന് സമീപം ഹോട്ടല്‍ ഭക്ഷണം കയറ്റിയ മിനിവാന്‍ ഭാഗികമായി കത്തി നശിച്ചു. പരിസരത്താകെ തീയും പുകയും ഉയര്‍ന്നതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. വാനിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.
ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഹോട്ടലിലേക്ക് ഭക്ഷണം എത്തിക്കുന്ന വാനിനാണ് തീ പിടിച്ചത്. ഹോട്ടലിന് മുന്നില്‍ ജീവനക്കാര്‍ ഭക്ഷണസാധനങ്ങള്‍ ഇറക്കിക്കൊണ്ടിരിക്കുമ്പോള്‍ വാനിന്റെ ബാറ്ററിയില്‍ നിന്ന് ഉയര്‍ന്ന പുകയോടൊപ്പം എഞ്ചിനിലേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. ഗിയര്‍ ബോക്സ് ഉള്‍പ്പെടെ വാന്‍ ഭാഗികമായി കത്തി നശിച്ചു. വാനിലെ ജീവനക്കാര്‍ ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ ബാറ്ററിയും എഞ്ചിനും പൊട്ടിത്തെറിക്കുമെന്ന് ഭയന്ന് ഡ്രൈവറും ജീവനക്കാരും അപകട സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തീയണച്ച ശേഷം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് റോഡരികിലേക്ക് വാന്‍ തള്ളി മാറ്റിയിട്ടത്. കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാന്‍. തൃക്കാക്കര ഫയര്സേറ്റഷന് ഓഫിസര്‍ രഞ്ജിത് കുമാറിന്റെ നേതൃത്വത്തില്‍ അസി.സ്റ്റേഷന് ഓഫിസര്‍മാരായ ഹസൈനാര്‍, അബ്ദുല്‍ നസീര്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: