ഗുവാഹതി: ആസാം മാതൃകയില്‍ മേഘാലയയിലും ത്രിപുരയിലും പ്രാദേശികപാര്‍ട്ടികളുമായി സഖ്യത്തിന് ബിജെപി ഒരുങ്ങുന്നു. അടുത്ത വര്‍ഷമാണ് ഇരുസംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ക്രിസ്ത്യന്‍ സ്വാധീനമേഖലയായ മേഘാലയയുടെ ചുമതല നല്‍കിയിരിക്കുന്നത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 28ന് മേഘാലയ സന്ദര്‍ശിക്കും. ബിജെപിയുടെ പുതിയ ഓഫീസ് അമിത് ഷാ ഉദ്ഘാടനം ചെയ്യും. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി(യുഡിപി)യുമായും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായിട്ടാണ് ബിജെപി സഖ്യത്തിന് ശ്രമിക്കുന്നത്.
സഖ്യം സംബന്ധിച്ച് നവംബറോടെ ചിത്രം വ്യക്തമാകുമെന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വാ ശ ര്‍മ്മ പറഞ്ഞു. ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് യാതൊരു ചര്‍ച്ചകളും ഉണ്ടായിട്ടില്ലെന്നും, എന്നാ ല്‍ കോണ്‍ഗ്രസ് അധികാരത്തി ല്‍ എത്തുന്നത് തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും യുഡിപി നേതാവ് പോള്‍ ലിങ്ടോം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: