തളിപ്പറമ്പ്: മദ്രസയില്‍ വെച്ച് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം മൂടിവെക്കാനുള്ള മദ്രസ അധികൃതരുടെ ശ്രമത്തെ ചോദ്യം ചെയ്ത യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. മൂന്നാംകുന്ന് സെന്റര്‍ ജുമാമസ്ജിദുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാട്ടൂല്‍ സ്വദേശിയാണ് വിദ്യാര്‍ത്ഥിനിയായ പത്തുവയസ്സുകാരിയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട് പള്ളി പരിധിയില്‍പ്പെട്ട ചില യുവാക്കള്‍ ആരോപണ വിധേയനായ മദ്രസ അധ്യാപകനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് ബുധനാഴ്ച വൈകുന്നേരം പള്ളിക്കമ്മറ്റിക്കാരെ കാണാന്‍ ചെന്നപ്പോഴാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. മൂന്നാംകുന്ന് സ്വദേശികളായ മലീക്കന്റകത്ത് ഹബീബ്(27), കാട്ടീരകത്ത് അബ്ദുള്ള(24), കോട്ടലകത്ത് അബ്ദുള്ള(20), പൂമംഗലത്ത് ഷബീര്‍(22), കാളീരകത്ത് റാഷിദ്(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കമ്മറ്റി ഭാരവാഹികളായ മുഹമമ്മദ്, അയൂബ്, മുസ്തഫ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: