കണ്ണൂര്‍: തിരുവാതിരത്തിരുനാള് പി.കെ.ഉദയവര്‍മ്മരാജ ചിറക്കല്‍ കോവിലകത്തിന്റെ പുതിയ വലിയരാജാവാകും. നാല് പതിറ്റാണ്ടായി ചെന്നൈ ചൂളൈമേട്ടില്‍ കുടുംബത്തോടൊപ്പം താമസിച്ചുവന്നിരുന്ന ചോതി തിരുനാള്‍ സി.കെ.കേരളവര്‍മ്മരാജ തീപ്പെട്ടതിനെ തുടര്‍ന്നാണ് പി.കെ.ഉദയവര്മ്മരാജയെ വലിയ രാജാവായി വാഴിക്കുന്നത്. ആചാരപ്രകാരം കോവിലകത്തെ മുതിര്‍ന്ന അംഗമാണ് വലിയ രാജാവായി നിയമിതനാവുക. ചിറക്കല്‍ ദേവസ്വം ബോര്‍ഡിന്റെ പാരമ്പര്യ ട്രസ്റ്റി കൂടിയാണ് വലിയരാജ. ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ മുന്‍ അധ്യാപകനും ചിറക്കലിലെ ഉദയ കൊമേഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപകനുമാണ്. പി.കെ.രവീന്ദ്രവര്മ്മരാജയാണ് ഇളയാരാജാവ്. 2007 ലാണ് കോവിലകം രാജാവായി ചോതി തിരുനാള്‍ സ്ഥാനാരോഹണം നടത്തിയത്. ചിറക്കല്‍ കടലായി ശ്രീകൃഷ്ണക്ഷേത്രം, മാടായിക്കാവ്, വളപട്ടണം കളരിവാതുക്കല്‍ ഭഗവതിക്ഷേത്രം, ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം, ചൊവ്വ ശിവക്ഷേത്രം ഉള്‍പ്പെടെ 38 ഓളം ക്ഷേത്രങ്ങളുടെ പാരമ്പര്യ ട്രസ്റ്റിയാണ് ചിറക്കല്‍ കോവിലകം രാജാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: