പയ്യന്നൂര്‍: പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നാളെ പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക സംഗമം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പൂര്‍വ്വ അധ്യാപകരെ സി.കൃഷ്ണന് എംഎല്‍എ ആദരിക്കും. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കോല്‍ക്കളി, ചരടുകുത്തിക്കളി എന്നിവ അവതരിപ്പിക്കും.
1917 ല്‍ സ്ഥാപികമായ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഹൈസ്കൂളാണ് പിന്‍കാലത്ത് എ.കുഞ്ഞിരാമന് അടിയോടി ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളായി മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: