തൊടുപുഴ: നഗരത്തില്‍ ഓടുന്നതിനിടെ ആംബുലന്‍സിന് മുകളില്‍ തണല്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് വീശിയ കാറ്റിലാണ് മണക്കാട് റോഡില്‍ മുണ്ടേക്കല്ലിന് സമീപം ശിഖരം ഒടിഞ്ഞ് വീണത്.
രോഗിയെ സമീപത്തെ കോ-ഓപ്പറേറ്റീവ് ആശുപത്രിയിലാക്കിയ ശേഷം മടങ്ങുകയായിരുന്ന വണ്ണപ്പുറത്തെ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സമീപത്ത് തന്നെയുള്ള അഗ്നിശമനസേന സംഘം സ്ഥലത്തെത്തി മരക്കൊമ്പ്മുറിച്ച് മാറ്റുകയായിരുന്നു. വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ സമയം പരക്കേ മഴയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: