മാനന്തവാടി: മാനന്തവാടി ടൗണിൽ നിന്നും യാത്രാ ദുരിത൦ ഏറെ അനുഭവപ്പെടുന്ന പഞ്ചാരകൊല്ലി ഭാഗത്തേക്ക് തിരുവോണ നാളില്‍ പുതിയതായി സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു. നിലവില്‍ ഒരു ബസ് സര്‍വീസ് പോലും ഇല്ലാത്ത പ്രദേശങ്ങളായ അമ്പുകുത്തി, ജെസ്സി, കല്ലിയോട്ട്കുന്ന്, പഞ്ചാരകൊല്ലി തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് പുതിയ സര്‍വീസ് ആരംഭിച്ചത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാനന്തവാടിയിലേക്ക് വരാനും പോകാനും ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമായി ബസ് സര്‍വീസ് ആരംഭിച്ചത്. മാനന്തവാടി- പഞ്ചാരകൊല്ലി ദിവസവും 11 സര്‍വീസുകളാണ് നടത്തുക. മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി ആര് പ്രവീജ് അംഗമായ പി ടി ബിജുവിന് ടിക്കറ്റ് നല്കി ബാസിന്റെ ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്തു. ഉണ്ണി കൃഷ്ണൻ ,സുമിത്ര ബാലൻ, അബ്ദുൾ ആസിഫ്, കെ എം ചാക്കോ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: