പഞ്ചകുല: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മിത് റാം റഹിമിന്റെ അറസ്റ്റിന് മുമ്പ് അക്രമം അഴിച്ചുവിടുവാന് അനുയായികള്‍ ചെലവഴിച്ചത് അഞ്ച് കോടിയിലേറെ രൂപ. അക്രമം സംബന്ധിച്ച് അന്വേഷിക്കുന്ന എസ്ഐടിയാണ് ഇക്കാര്യം കണ്ടെത്തിയത്.
സംഘടനയുടെ നേതാക്കളായ ആദിത്യ ഇന്സാന്, ഹണിപ്രീത് ഇന്സാന്, സുരേന്ദര്‍ ദീമാന്‍ ഇന്സാന് എന്നിവരാണ് ഇക്കാര്യം എസ്ഐടിയോട് സമ്മതിച്ചത്. പഞ്ചകുല ബ്രാഞ്ച് തലവനായ ചാം കൗര്‍ സിങ്ങാണ് പണം വാങ്ങി വിതരണം ചെയ്തതിന് മുഖ്യപങ്ക് വഹിച്ചത്. ഇയാളും കുടുംബവും ഇപ്പോള്‍ ഒളിവിലാണ്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് ഹരിയാന ഡിജിപി ബി.എസ്. സിന്ധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: