ന്യൂദൽഹി: പീഡനക്കേസിൽ ജയിലിലടക്കപ്പെട്ട ദേരാ സച്ച സൗദ തലവൻ ഗുർമീത് സിങ്ങിന്റെ
ഹരിയാനയിലെ സിർസയിലെ ഔദ്യോഗിക വാസസ്ഥലവും പരിസര പ്രദേശങ്ങളും ആഡംബരത്തിന്റെ പറുദീസയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
ദേരാ സച്ച സൗദയുടെ പ്രധാന കേന്ദ്രമായ സിർസയിൽ ഗുർമീതും അനുയായികളും ആഡംബര ലൗകിക ജീവിതം നയിക്കുന്നതിന്റെ യഥാർത്ഥ വിവരങ്ങളാണ് ഈ ദൃശ്യങ്ങൾ നൽകുന്നത്. ‘സ്കൈ ബാർ’ ഈഫൽ ടവറിന്റെ മാതൃക, താജ് മഹൽ, ഡിസ്നി പാലസ്, സിനിമ ഹാൾ, ഷോപ്പിങ് കോപ്ലെക്സ്, ഫുഡ് കോർട്ട്, ഇന്റർ നാഷണൽ സ്കൂൾ, ഹോസ്റ്റൽ, ആയുർവേദിക് ഫാർമസി എന്നിങ്ങനെ നീണ്ടു പോകുന്നു സൗകര്യങ്ങളുടെ നീണ്ട നിര. ഇവയ്‌ക്ക് കാവലായി നിരവധി ഗാർഡുമാരും നിലയുറപ്പിച്ചിട്ടുണ്ട്.
800 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശത്താണ് ഗുർമിതിന്റെ അനുയായികൾ വരുന്നതും അദ്ദേഹത്തിന്റെ പരിപാടികളിൽ പങ്കെടുക്കുന്നതും. സാമൂഹിക-സാംസ്കാരിക ഉന്നമനത്തിനുവേണ്ടിയാണ് 1948ൽ ദേരാ സച്ച സൗദ ആശ്രമം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: