ന്യൂദൽഹി: റെയിൽവെ ഹോട്ടൽ അഴിമതിക്കേസിൽ ലാലു കുടുംബത്തിനെതിരെ സിബിഐ. കേസുമായി ബന്ധപ്പെട്ട് ലാലുവിനും മകൻ തേജസ്വി യാദവിനുമെതിരെ സിബിഐ പ്രത്യേകം സമൻസ് അയച്ചു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിനോട് സെപ്റ്റംബര്‍ 11നും തേജ്വസിയോട് സെപ്റ്റംബര്‍ 12നും ഹാജരാകാനാണ് സിബിഐ നിര്‍ദേശം. ജൂലൈ 5നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
2004ൽ ലാലു പ്രസാദ് യാദവ് കേന്ദ്രറെയിൽവെ മന്ത്രിയായിരുന്ന സമയത്ത് രണ്ട് റെയിൽവെ ഹോട്ടലുകൾ പുതുക്കി പണിയുന്നതിനായി ബിനാമി ഇടപാടുകാർ മുഖേന കമ്പനിയായ സുജാത ഹോട്ടൽസിനു നിർമ്മാണവകാശം കൈമാറി. ഇതിനായി കമ്പനിയിൽ നിന്നും കോഴ രൂപത്തിൽ പാട്നയിൽ ഏക്കർ കണക്കിനു ഭൂമിയാണ് ലാലു കൈപ്പറ്റിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
റാഞ്ചിയിലും പുരിയിലും ഇത്തരത്തിൽ ഹോട്ടൽ പുതുക്കി പണിയുന്നതിന് ഈ കമ്പനിക്ക് നിർമ്മാണവകാശം നൽകുകയും പകരം കോഴയായി ഭൂമി കൈപ്പറ്റിയെന്നും സിബിഐ കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ബീഹാറിലെ നാല് നഗരങ്ങളിൽ ലാലുവിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥയിലുള്ള സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: