കോഴിക്കോട്: ബീച്ചാശുപത്രിയിലെ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് രണ്ടു പേര് പിടിയില്‍. ചക്കുംകടവ് ആലിമോന്, റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സംഘത്തിലെ പ്രധാന കണ്ണികളാണ്. ആലി എന്ന ആലിമോനാണ് ബിച്ചാശുപത്രിയുടെ മുറ്റത്തെ ബ്രൗണ്‍ഷുഗറിന്റെയും കഞ്ചാവിന്റെയും പ്രധാന കച്ചവടക്കാരന്.
മയക്കുമരുന്നിനടിമകളായവരെ കണ്ടെത്തി നവജീവനില്‍ എത്തിച്ച് ബോധവല്‍ക്കരണം നടത്തുന്ന 12 പിയര്‍ എജുക്കേറ്റര്‍മാരിലൊരാളാണ് ആലി. മാസം 3000 മുതല്‍ 5000 രൂപാ വരെ ഈ വകയില്‍ പറ്റുന്ന ആലി പക്ഷെ തന്റെ മയക്കുമരുന്നു കച്ചവടത്തിന് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനാണ് ഈ ജോലി തെരഞ്ഞെടുത്തത്.
ആലി നവജീവന്റെ ഭാഗമാണെന്ന് ഡയറക്ടര്‍ ടീറ്റോ സ്ഥീരികരിച്ചു. എയ്ഡ്സ് രോഗികളാണ് മയക്കുമരുന്നിനടമകളായവരില് പലരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: