വര്‍ക്കല: ശ്രീനാരായണ ഗുരുദര്‍ശനങ്ങളെ ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ കഴിയുന്ന പ്രധാനമന്ത്രിയാണ് ഭരിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. 163-ാമത് ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഗുരുദേവ ദര്‍ശനങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്ത്താത്തതിന്റെ ദുരന്തമാണ് ഇന്ന് ലോകം അനുഭവിക്കുന്നത്. എല്ലാ മതങ്ങളുടെയും സാരം ഒന്നെന്നും ഭാരതീയ തത്വചിന്തയിലും വേദങ്ങളിലും അതേക്കുറിച്ച് പരാമര്‍ശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുദേവ ദര്‍ശനങ്ങള്‍ മനസിലാക്കാനുള്ള കഴിവില്ലായ്മയാണ് ചില സ്ഥലങ്ങളില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ക്കും മറ്റും കാരണം. ഗുരുദേവ തത്വങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നവര്‍ക്ക് പോലും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറത്തു.
ഭൗതികമായ തത്വശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ വികല്പ്പമായ കാഴ്ച്ചപ്പാടിന്റെ ദുരന്തമാണ് നാം അനുഭവിക്കുന്നത്. വ്യത്യസ്തമായ നിലപാടുകളില്‍ നില്‍ക്കുമ്പോഴും സമന്വയത്തിന്റെ പാത പിന്തുടരാന് ആഗ്രഹിച്ചവരാണ് നമ്മുടെ പൂര്‍വികര്‍. മത, രാഷ്ടീയങ്ങളുടെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത് ഇത്തരം വസ്തുതകള്‍ മനസിലാക്കാതെ പ്രവര്ത്തിക്കുന്നതിനാലെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: