ഇന്ത്യ മഹാരാജ്യം അനേകം അത്ഭുതങ്ങളുടെയും അത്ഭുതപ്രവര്‍ത്തകരുടെയും നാടാണ്. അത്തരം ഒരു അത്ഭുത പ്രവര്‍ത്തകനാണ് ദേരാ സച്ചാ സൗദാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ഗുര്‍മീത് റാം റഹീം സിങ് എന്ന റോക്ക് സ്റ്റാര്‍ ബാബ. 53 ലോക റെക്കോഡുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.
ഇവയില്‍ 17 എണ്ണം ഗിന്നസ് റെക്കോഡ്, 27 ഏഷ്യ ബുക്ക് റെക്കോഡ്, ഏഴ് ഇന്ത്യാബുക്ക് റെക്കോഡ്, രണ്ട് ലിംകാ ബുക്ക് റെക്കോഡ്. കൂടാതെ യുകെയിലെ വേള്‍ഡ് റെക്കോഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള ഫോട്ടോ ഷൂട്ട് മലയാളപത്രങ്ങളിലും അച്ചടിച്ചുവന്നിട്ടുള്ളതിനാല് ബാബ കേരളീയര്‍ക്കും പരിചിതന്‍.
പണവും ആള്‍ബലവുംകൊണ്ട് രാജ്യത്തെ ശക്തമായ നിയമവാഴ്ചയുടെ മുന്നില്‍ ഒരാള്‍ക്കും പിടിച്ചുനില്‍ക്കാനാവില്ലെന്നും പഞ്ച്കുല സംഭവം കാണിച്ചുതരുന്നു. സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട കേസുകളുടെ വിധിപ്രസ്താവത്തില്നിന്ന് ഒഴിഞ്ഞുമാറുന്ന ചില ജഡ്ജിമാരുടെ ഭീരുത്വവും പഞ്ച്കുല സിബിഐ കോടതി തുറന്നുകാട്ടുന്നു.
കെ. എ. സോളമന്,
ചേര്‍ത്തല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: