രാജാക്കാട്: കാട്ടാനകള്‍ ജനവാസമേഖലയിലേയ്ക്ക് ഇറങ്ങിത്തുടങ്ങിയതോടെ ഇവയെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി പരിശ്രമം നടക്കുന്നവെന്ന ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തകരും ആനപ്രേമികളും രംഗത്തെത്തി. കാട്ടാനകള്‍ക്ക് കുപ്പില്ല് നിറച്ച പൈനാപ്പിളും പഴവര്‍ഗ്ഗങ്ങളും നല്കി ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് ആരോപണം. കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്നാര്‍ മേഖലയില്‍ ചത്തത് 5 കാട്ടാനകളാണ്.
ആനത്താരകള്‍ സോളാര്‍ വേലിയടക്കം സ്ഥാപിച്ച് അടക്കുകയും ആനകള്‍ക്ക് യഥാര്‍ത്ഥ രീതിയിലുള്ള സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്ത സാഹചര്യത്തില്‍ കാട്ടാനകള്ക്കൂട്ടമായി തീറ്റതേടി ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്ന അവസ്ഥയുണ്ടായി. വ്യാപാക കൃഷിനാശവും അപായങ്ങളും ഉണ്ടായതോടെ കാട്ടാനകളെ തുരത്താന്‍ വനം വകുപ്പ് രംഗത്തെത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കാട്ടാനകള്‍ ചാകുന്നത് നിത്യസംഭവമായി മാറിയതോടെയാണ് ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തകനും ആനപ്രേമിയുമായ ബുള്ബോന്ദ്രന് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: