മാനന്തവാടി:എസ്എൻഡിപി മാനന്തവാടി യൂണിയന്റെ ആഭിമുഖ്യയത്തിൽ ശ്രീനാരായണഗുരുജയന്തി വിവിധപരിപാടികളോടെ ആഘോഷിച്ചു. മാനന്തവാടി ഗുരുദേവ ക്ഷേത്രത്തിൽ ഗുരുപൂജ ,സമൂഹപ്രാർത്ഥന,ഗുരുദേവ കൃതികളുടെ ആലാപനം മാനന്തവാടി ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ഗുരുജയന്തി ആഘോഷം യൂണിയൻ പ്രസിഡന്റ് ആർ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു. എന്നിവനടത്തി.ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ആർ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ കെ.പ്രഭാകരൻ അധ്യക്ഷതവഹിച്ചു.വനിതാസംഘം വൈസ് പ്രസിഡന്റ് വത്സ,
പി.കെ.ഭരതൻ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി ശാഖയിൽ ഗുരുപൂജ, പായസവിതരണം എന്നിവ നടത്തി.രതീഷ് പതാക ഉയർത്തി.സമ്മേളനത്തിൽ പ്രിയേശൻ അധ്യക്ഷത വഹിച്ചു.കെ.എ.രാമൻ,ഡോ.നടരാജൻ,
സുരേന്ദ്രൻ, ദിനേശൻ ,സഹദേവൻ,ജിനു,ശശിധരൻ,സജിന, പ്രേമലത,എന്നിവർ നേതൃത്വം നൽകി.കൊയിലേരി ശാഖയിൽ ഗുരുപൂജ,സമൂഹപ്രാർത്ഥന,ജയന്തിസമ്മേളനം ,വിവിധകലാപരിപാടികൾ എന്നിവ നടന്നു.ആർ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ അധ്യക്ഷതവഹിച്ചു. പി.കെ.ഭരതൻ,വിജയൻ പനവല്ലി, നന്ദിനിവേണുഗോപാൽ,ശാന്താരവി, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.രാജൻ,ശശിധരൻ എന്നിവർ പ്രസംഗിച്ചു.
കാട്ടിക്കുളത്ത് നടന്ന ജയന്തി ആഘോഷങ്ങൾക്ക് സത്യവ്രതൻ, ജോഷി,ഗോപിനാഥൻ, എന്നിവർ നേതൃത്വം നൽകി.പാൽവെളിച്ചത്ത് രാമചന്ദ്രൻ,കെ.സുഗതൻ എന്നിവരുടെ നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷിച്ചു.കണിയാരത്ത് നടന്ന ജയന്തിസമ്മേളനം പി.ടി.ബിജുഉദ്ഘാടനം ചെയ്തു.സോമൻ,ഗോപി,അനിൽതുടങ്ങിയവർ സംസാരിച്ചു.കൂടാതെ വെൺമണി,വാളാട്,കരിമ്പിൽ, മൊതക്കര,നിരവിൽപുഴ,കാപ്പംചാൽ, തോണിച്ചാൽ,പനമരം,കൈപ്പാട്ടുകുന്ന്,നീർവ്വാരംഎന്നീശാഖകളുടെ നേതൃത്വത്തിൽ ഗുരുദേവജയന്തി വിവിധപരിപാടികളോടെ ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: