വെള്ളറട: ബിജെപി കൊല്ലയില്‍ പഞ്ചയത്ത് ജനറല്‍ സെക്രട്ടറി സജൂബി (31) ന്റെ വീട്ടില്‍ കയറി സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ധനുവച്ചപുരം ചെമ്പറയില് ‘ശ്രീ സജിത’ത്തില്‍ സജൂബിന്റെ കുടുംബത്തെയാണ് മൂന്നു ബൈക്കുകളിലെത്തിയവര്‍ ആക്രമിച്ചത്.
സജിത് (36), സജിന്‍ (34), സജൂബ് (31) എന്നീ സഹോദരങ്ങള്‍ക്കാണ് വെട്ടേറ്റത്. അമ്മ ഗീത (60) യെ മുറ്റത്തുണ്ടായിരുന്ന ടിപ്പര്‍ ലോറിയില്‍ തലപിടിച്ച് ഇടിച്ചു. സജിന്റെ ഭാര്യ ദീപിക (30) യെയും വണ്ടിയുടെ പിറകില്‍ ഇടിക്കുകയും തള്ളിയിടുകയും ചെയ്തു. മക്കളായ മിഥുന് (6), ശ്രീശബരി (5) എന്നവരെ വീട്ടില്‍ വീട്ടില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. സജൂബിന്റെ അച്ഛന് ശശിധരനും (റിട്ട. എഎസ്ഐ) പരിക്കേറ്റു. പാറശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: