മുംബൈ; മാഹിം സെന്റ് മൈക്കിള്‍സ് പള്ളിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ സിസി ടിവി. ഇതില്‍ രോഷാകുലരായ സ്ത്രീകള്‍ മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് പരാതി നല്കി.
ഇതിനുള്ള കാരണം വ്യക്തമാക്കാനും അവര്‍ ആര്‍ച്ച് ബിഷപ്പിനോടാവശ്യപ്പെട്ടു. കാമറ നീക്കിയില്ലെങ്കില്‍ തങ്ങള്‍ ഇനി പള്ളിയില്‍ വരില്ലെന്നും അവര്‍ അറിയിച്ചു. സിസി ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് പുരുഷന്മാരാണ്. മോഷണം തടയാനാണ് ഇത് വച്ചതെന്നാണ് പുരോഹിതന് ഫാ. സൈമന് ബോര്‍ഗസ് പറയുന്നത്.
സെന്റ് മൈക്കിള്‍സ് പള്ളിയിലെ അച്ചന്മാര് ഇത്രയും മണ്ടന്മാരോ, എന്താണ് അവര്‍ക്ക് കാമറയില്‍ എടുക്കേണ്ടത്. വനിതാ അസോസിയേഷന് വൈസ് പ്രസിഡന്റ് കാരന് സി ഡിസൂസ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: