പിറവം: ശ്രീനാരായണ ഗുരുദേവന്റെ 163 ാം മത് ജയന്തി ആഘോഷം ഇന്ന് നടക്കും. എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഘോഷങ്ങളുടെ ഭാഗമായി ശോഭായാത്ര, പൊതുസമ്മേളനം, പ്രസാദ ഊട്ട് തുടങ്ങിയ പരിപാടികള്‍ ഇന്ന് നടക്കും. പാഴൂര്‍ ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം 5498ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ രാവിലെ 8 മണിക്ക് ശാഖ പ്രസിഡന്റ് ടി.എസ്. പ്രശാന്ത് പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ യൂണിയന് ഓഫീസ് പരിസരത്തുനിന്ന് ശോഭയാത്ര ആരംഭിക്കും. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് 7-ന് നടക്കുന്ന പൊതുസമ്മേളനം യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ വി.എസ്. രവി ഉദ്ഘാടനം ചെയ്യും.
2088 ാം നമ്പര്‍ നാമക്കുഴി എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ ചതയദിന റാലിയും സമ്മേളനവും നടക്കും. പാമ്പാക്കുട കിഴുമുറി 737-ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ പാമ്പാക്കുടയില്‍ ചതയദിന റാലി നടക്കും. ചതയ ദിന സമ്മേളനം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കിഴുമുറി വെസ്റ്റ് 4061 ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ കുന്നയ്ക്കാത്ത് ശ്രീ ഭഗവതി ക്ഷേത്രം കേന്ദ്രമാക്കി ഗുരുദേവ ജയന്തി ആഘോഷിക്കും. എസ്എന്‍ഡിപി യോഗം പിറവം ശാഖയുടെ നേതൃത്വത്തില്‍ രാവിലെ പിറവം പട്ടണത്തില്‍ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചതയദിന റാലിയും പൊതുസമ്മേളനവും നടക്കും.
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ എസ്എന്‍ഡിപി യൂണിയന്, വിവിധ ശാഖകള്‍, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, എംപ്ലോയീസ് വെല്‍ഫെയര്‍ ഫോറം തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടക്കും. രാവിലെ ആറിന് ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തില്‍ ഗുരുപൂജ, വൈകിട്ട് മൂന്നിന് ചതയദിന ഘോഷയാത്ര. ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തില്നിന്നും ഘോഷയാത്ര ആരംഭിക്കും. വാദ്യമേളങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, പുരാണകഥാപാത്രങ്ങളുടെ രൂപങ്ങള്‍, നൃത്തരൂപങ്ങള്‍ എന്നിവ ഘോഷയാത്രയില്‍ അ ണിനിരക്കും. നഗരംചുറ്റി ഘോഷയാത്ര മൂവാറ്റുപുഴ ഹോമിയോ ആശുപത്രി ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം ജോയ്സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രസിഡന്റ് വി.കെ. നാരായണന് അദ്ധ്യക്ഷനാകും. എല്‍ദോ ഏബ്രഹം മുഖ്യ പ്രഭാഷണം നടത്തും. ഗോപി കോട്ടമുറിക്കല്‍ ചതയദിന സന്ദേശം നല്‍കും. നഗരസഭാ ചെയര്പേഴ്സന് ഉഷാ ശശിധരന് വിദ്യാഭ്യാസ അവാര്‍ഡ് ദാനം നിര്‍വഹിക്കും.
പെരുമ്പാവൂര്‍: എസ്എന്‍ഡിപി യോഗം ഒക്കല്‍ ശാഖയുടെ ഗുരുദേവ ജയന്തിയാഘോഷം രാവിലെ ചൈതന്യരഥ ഘോഷയാത്രയോടെ ആരംഭിക്കും. 17 കുടുംബയോഗങ്ങളിലെത്തി രഥഘോഷയാത്ര സ്വീകരണം ഏറ്റുവാങ്ങും. ചൈതന്യരഥ ഘോഷയാത്രയ്ക്കു വൈകിട്ട് ആറിന് താന്നിപ്പുഴയില്നിന്ന് ഒക്കല്‍ ഗുരുദേവ മണ്ഡപത്തിലേക്ക് വരവേല്‍പ്പ് നല്‍കും. തുടര്‍ന്നുനടക്കുന്ന സംസ്കാരിക സമ്മേളനം കൊച്ചി റേഞ്ച് ഐജി പി. വിജയന് ഉദ്ഘാടനം ചെയ്യും. കുന്നത്തുനാട് യൂണിയന് പ്രസിഡന്റ് കെ.കെ. കര്ണന് അദ്ധ്യക്ഷനാകും.
കോതമംഗലം: ശ്രീനാരായണ ഗുരുദേവന്റെ 163 ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് കോതമംഗലം എസ്എന്‍ഡിപി യൂണിയന് കീഴിലുള്ള 26 ശാഖകളിലും വിവിധ കലാകായിക പരിപാടികളോടെ തുടക്കമായി. ജയന്തി ദിനമായ ഇന്ന് വിവിധ ശാഖകളില്‍ വര്‍ണ്ണശബളമായ ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനം യൂണിയന് പ്രസിഡന്റ് അജി നാരായണന്, വൈസ് പ്രസിഡന്റ് എം.കെ. മണി, സെക്രട്ടറി പി.എ. സോമന്, യോഗം അസി: സെക്രട്ടറി സജീവ് പാറയ്ക്കല്‍, കൗണ്‍സിലര്‍മാരായ കെ.എസ്. ഷാനില്‍കുമാര്‍, റ്റി.ജി. അനി, എം.വി.രാജീവ്, പി. വി.വാസു, ബാബുജി തുടങ്ങിയവര്‍ ഉദ്ഘാടനം ചെയും. ശാഖാ പ്രസിഡന്റുമാര്‍ അദ്ധ്യക്ഷരാകും. വിവിധ ശാഖകളില്‍ നടക്കുന്ന ആത്മീയ പ്രഭാഷണങ്ങളിലും ഘോഷയാത്രയിലും നൂറ് കണക്കിന് പീതധാരികള് പങ്കെടുക്കും.
പനങ്ങാട്: പനങ്ങാട് തെക്ക് എസ്എന്‍ഡിപി യോഗം 1483 -ാം നമ്പര്‍ ശാഖയുടെ ചതയം ദിനാഘോഷം 6ന് ശ്രീനാരായണപുരത്ത് നടക്കും. ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, തിരുവാതിരകളി, ഇരുചക്ര വാഹനറാലി, അവാര്‍ഡ് ദാനം എന്നിവയുണ്ടാകും. രാവിലെ 8.30ന് ശ്രീവല്ലീശ്വരക്ഷേത്രം മേല്‍ശാന്തി ശാന്തന്റെ കാര്‍മ്മികത്വത്തില്‍ ഗുരുപൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. ഗുരുമണ്ഡപത്തില്‍ ശാഖാ പ്രസിഡന്റ് പി.കെ. രാജന് പുല്‍പ്പറ പതാക ഉയര്‍ത്തും. 9.30ന് യൂത്ത് മൂവ്മെന്റ് നടത്തുന്ന ഇരുചക്ര വാഹനറാലിയും വൈകിട്ട് 3.30ന് പനങ്ങാട് തെക്കെ അറ്റത്തുനിന്ന് ചതയംതിരുനാള് ഘോഷയാത്രയും നടക്കും.
തുടര്‍ന്ന് എസ്എസ് സഭാ ഓഡിറ്റോറിയത്തില്‍ സാസ്കാരിക സമ്മേളനം നടക്കും. ശാഖാ പ്രസിഡന്റ് പി.കെ. രാജന് അദ്ധ്യക്ഷനാകും. ശ്രീനാരായണ ധര്‍മ്മ പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രാജന് മുഖ്യപ്രഭാഷണം നടത്തും. ബിഎഎംഎസ് ഡിഗ്രിയില്‍ മികച്ച വിജയം കരസ്ഥമാക്കിയ കാവ്യ മന്മഥനെ അനുമോദിക്കും.
പള്ളുരുത്തി: എസ്എന്‍ഡിപിയോഗം കൊച്ചി യൂണിയന് ശ്രീനാരായണ ജയന്തി ദിനാഘോഷം ഇന്ന് പള്ളുരുത്തി ശ്രീ നാരായണ നഗറില്‍ നടക്കും. വൈകിട്ട്് 4ന് തോപ്പുംപടി യൂണിയന് ഓഫീസില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര പള്ളുരുത്തി വെളിയില്‍ എത്തിച്ചേരും. പൊതുസമ്മേളനം കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്യും. എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: