ഇസ്ളാമാബാദ്: ചൈന അടക്കമുള്ള ബ്രിക്സ് രാജ്യങ്ങള്‍ ബ്രിക്സ് സമ്മേളനത്തില്‍ അവതരിപ്പിച്ച ഭീകരതക്കെതിരായ പ്രമേയം തള്ളി പാക്കിസ്ഥാന്. പാക്കിസ്ഥാനിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്ക്കര്‍ ഇ തൊയ്ബ തുടങ്ങിയവയുടെ പേരെടുത്തു പറഞ്ഞായിരുന്നു പ്രമേയം. ചൈന, ഇന്ത്യ, ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
പ്രമേയം തള്ളുകയാണ്. ഇത്തരം ഒരു സംഘടനയും പാക്കിസ്ഥാനില്‍ ഇല്ല. അവയുടെ അവശിഷ്ടങ്ങളാണ് പാക്കിസ്ഥനിലുള്ളത്. അവ ഞങ്ങള്‍ ശുചീകരിച്ചുവരികയാണ്. പാക്ക് പ്രതിരോധ മന്ത്രി ഖുറാം ദസ്തഗീര്‍ ഖാന് പറഞ്ഞു. ഒരു ഭീകരസംഘടനക്കും പാക്കിസ്ഥാന് താളവമൊരുക്കുന്നില്ല. മന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: