മേപ്പാടി: 1971 മുതല്‍ 99 കുടുംബങ്ങള്‍ ഭൂമി കൈവശം വെച്ച് കൃഷി ചെയ്ത് താമസിച്ചുവരുന്ന മേപ്പാടി ജയ്ഹിന്ദ് കോളനി അടക്കമുള്ള പ്രദേശങ്ങളിലെ നാമമാത്ര കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. പഞ്ചായത്ത് നമ്പറിട്ടുനല്കിയ വീടുകള്‍, ടാറിട്ട റോഡ്, അംഗന്‍വാടി, പ്രാഥമിക ആരോഗ്യകേന്ദ്രം, കുടിവെള്ള പദ്ധതികള്‍, എസ്.എസ്.എ. സ്കൂള്‍, സാംസ്ക്കാരികനിലയം, ചെക്ക്ഡാം, അമ്പലം, കുരിശ് പള്ളി തുടങ്ങിയവയെല്ലാമുള്ള പ്രദേശമാണിത്. പ്രദേശവാസികളുടെ നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഡെപ്യൂട്ടി കലക്ടര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ വന്ന് സ്ഥലം പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. 2010 മെയ് 27ന് എല്‍. 3/14216/2010 നമ്പറില്‍ ജില്ലാകലക്ടര്‍ ഉത്തരവിറക്കുകയും 2011ന് എല്‍. എ 1-1/2010ലെ ഉത്തരവിന്റെ തീരുമാനപ്രകാരം ഫോറസ്റ്റ്, റവന്യൂ, സര്‍വ്വെ, കൃഷി എന്നീ വകുപ്പുകള്‍ ചേര്‍ന്ന് ഓരോരുത്തരുടെയും സ്ഥലം അളന്ന് തിട്ടപ്പെടുത്തി സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച് ഫയലില്‍ ഒപ്പിട്ട് കലക്ടറേറ്റില്‍ എല്പ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും 2015-ല്‍ ടോട്ടല്‍ സര്‍വെ പൂര്‍ത്തീകരിച്ച് സര്‍വെ സൂപ്രണ്ട് ഒപ്പിട്ട് കലക്ട്രേറ്റില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം നാളിതുവരെയായി നികുതി സ്വീകരിക്കാനോ പട്ടയം നല്‍കാനുള്ള നടപടികളോ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. 2013 ജൂണ്‍ 19ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നിയമസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 1977ന് മുമ്പ് കൈവശം വെച്ച്, സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച കൈവശകൃഷിക്കാര്‍ക്ക് പട്ടയം നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നിട്ടും സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച് ഭൂമിക്ക് പട്ടയം നല്‍കാനുള്ള നടപടികളൊന്നുമുണ്ടായില്ല. ഈ ഭൂമിയുടെ വിഷയത്തില്‍ രേഖയും പട്ടയവും കൈവശരേഖയും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 2001-ല്‍ ബത്തേരി എം.എല്‍.എ. ആയിരുന്ന എന്‍.ഡി. അപ്പച്ചന്റെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സംയുക്ത പരിശോധന നടത്തുകയും നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
എന്നാല്‍അതിനുശേഷം നിരന്തരം ബന്ധപ്പെട്ടവരുമായി ഇടപെട്ടിട്ടും നാളിതുവരെയായി 99 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: