ആലപ്പുഴ: ജിഎസ്ടി നടപ്പാക്കിയ ആദ്യ മാസം നികുതി ഇനത്തില്‍ സംസ്ഥാനത്തിന് 770 കോടി രൂപ ലഭിച്ചതായി മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്തിനുള്ളില്‍ നടന്ന വില്പനയുമായി ബന്ധപ്പെട്ടുള്ള നികുതി വരുമാനമാണിത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ വ്യാപാരവുമായി ബന്ധപ്പെട്ട ഐജിഎസ്ടിയുടെ കണക്ക് ലഭ്യമായിട്ടില്ല.
മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജിഎസ്ടി സമ്പ്രദായം നിലവില്‍ വന്നതോടെ നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 20 ശതമാനം വര്‍ധവ് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ഇതേനില തുടര്‍ന്നാല്‍ വരുന്ന അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ റവന്യൂ കമ്മി ഗണ്യമായി കുറയുമെന്നും മന്ത്രി പറഞ്ഞു.
ഹോട്ടലുകളുള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് ജിഎസ്ടിയുടെ മറവില്‍ നികുതിക്കൊള്ള നടത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സോഫ്ട് വെയര്‍ പ്രശ്നങ്ങളും മറ്റും പരിഹരിക്കപ്പെടുന്നതോടെ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: