കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യംതേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഓണത്തിനുശേഷം ഹര്‍ജി നല്‍കാനാണ് നീക്കം. ബുധനാഴ്ച അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്ടേറ്റ് കോടതി അനുമതി നല്കിയ സാഹചര്യത്തിലാണിത്.
ഇക്കാര്യംകൂടി ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക. ശനിയാഴ്ച ദിലീപിന്റെ അപേക്ഷ പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പു മറികടന്നാണ് ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി പരിഗണിച്ച വേളയിലൊന്നും പറയാതിരുന്ന ആവശ്യവുമായാണ് ശനിയാഴ്ച ദിലീപ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഓണാവധിക്ക് കോടതി അടയ്ക്കുന്ന ദിവസമാണ് ദിലീപ് ഇതിനായി തെരഞ്ഞെടുത്തത്.
ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരാവശ്യവുമായി ഹൈക്കോടതിയെയാണ് ദിലീപ് സമീപിക്കേണ്ടിയിരുന്നതെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. പുതിയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: