കൊടുവള്ളി: കൊടുവള്ളി നഗരസഭ ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ സബ്സിഡി നല്‍കിയില്ലെന്ന് പരാതി. പറമ്പത്ത്കാവ്ക്ഷിരോല്പ്പാദക സഹകരണ സംഘത്തിലെ ക്ഷീരകര്‍ഷകരാണ് പരാതിഉന്നയിച്ചത്.ഒരു ലിറ്റര്‍ പാലിന് നാല് രൂപ നിരക്കില്‍ സബ്സിഡി ത്രിതല പഞ്ചായത്തുകള്‍ മുഖേന പറമ്പത്ത് കാവ്ക്ഷിരോല്പാദനകരണ സംഘത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കഴിഞ്ഞകാലങ്ങളില്‍ നല്‍കിയിരുന്നു. കൊടുവളളി ഗ്രാമപഞ്ചായത്ത് നഗരസഭയായതോടുകുടി ത്രിതല പാഞ്ചായത്തുകള്‍ വഴി കിട്ടിക്കൊണ്ടിരുന്ന സബ്സിഡി കിട്ടാതായി.ഈ സബ്സിഡി കൊടുവള്ളി നഗരസഭയുടെ ഫണ്ടില്‍ നിന്നുമാണ് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കേണ്ടത്. കൊടുവള്ളി ബ്ലേക്കിലെ ബാക്കിയുള്ള ഗ്രാമപ്പഞ്ചയത്തുകള്ക്ക് ത്രിതല പഞ്ചായത്തുകള്‍ മുഖേന ഈ വര്‍ഷം രണ്ട് കോടി രൂപ ഓണത്തിന് മുമ്പുതന്നെ നല്‍കിക്കഴിഞ്ഞു. 2016 ലും 2017 ലും ക്ഷീരവികസന വകുപ്പും പറമ്പത്ത് കാവ് ക്ഷീരസംഘവും കൊടുവള്ളി നഗരസഭയോട് സബ്സിഡി നല്കാന് മതിയായ ഫണ്ട് നീക്കിവെക്കാന്‍ ആവിശ്യപ്പെട്ടിട്ടും യാതൊരു ഫണ്ടും നിക്കി വെച്ചിട്ടില്ല .ക്ഷീരകര്‍ഷകരെ വഞ്ചിച്ച നടപടിക്കെതിരെ പറമ്പത്തു കാവ് ക്ഷീരസംഘത്തിന്റെ വാര്‍ഷിക പൊതുയോഗം പ്രതിഷേധിച്ചു. സംഘം പ്രസിഡന്റ് എ.പി. രാഘവന് അധ്യക്ഷത വഹിച്ചു.കൊടുവള്ളി ബ്ലോക്ക് ക്ഷീരവികസന ഓഫിസര്‍ എന്‍. രമേശന്, പെരിങ്ങളം മില്‍മ സീനിയര്‍ സൂപ്പര്‍വൈസര്‍ ചില്‍സു എന്നിവര്‍ ക്ലാസെടുത്തു. സംഘം സെക്രട്ടറി സത്യപാലന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഡയറകട്ര് കെ.വി. അരവിന്ദാക്ഷന്,തങ്കമണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: