ഇരിട്ടി: ഈ ലോകത്തില്‍ എല്ലാറ്റിനുമുള്ള ഉത്തരം ഭാരതത്തിലുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ വിവേകാന്ദനനെപ്പോലുള്ള അഭിനവ വിവേകാനന്ദന്മാര് ഇന്നും ഭാരതത്തിലുണ്ടെന്ന് എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദന് മാസ്റ്റര്‍ പറഞ്ഞു. തില്ലങ്കേരിയില്‍ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ മാവില വിനീഷിന്റെ ഒന്നാം ബലിദാനദിനത്തില്‍ വിനീഷ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാര്‍ഗ്ഗവും ലക്ഷ്യവും പവിത്രമായിരിക്കണം എന്ന് കരുതുന്നവരാണ് ഇന്ന് ഭാരതത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ക്സിസം പോലുള്ള തിന്മകള്ക്കെതിരെ സന്ധിയില്ലാത്ത സമരം നമ്മള് നടത്തേണ്ടതുണ്ട്. ജനങ്ങളെ അണിനിരത്തിയുള്ള ചെറുത്ത് നില്‍പ്പിലൂടെ പ്രതിരോധനിരത്തീര്ത്ത് നമ്മള് ജങ്ങള്ക്കൊപ്പമുണ്ട് എന്ന് അവരെ ബോദ്ധ്യപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്താല്‍ മാത്രമേ വിനീഷിനെ പോലുള്ളവരുടെ നേരെ കത്തിയു ഉയര്‍ത്തുന്ന കാട്ടാളന്മാരെ നിലക്ക് നിര്‍ത്തുവാന്‍ നമുക്ക് കഴിയൂ. സദാനന്ദന് മാസ്റ്റര്‍ പറഞ്ഞു.
ബലികൂടീരത്തില്‍ തീര്‍ത്ത സ്മൃതിമണ്ഡപത്തിന്റെ സമര്‍പ്പണം ആര്‍എസ്എസ് സഹ പ്രാന്തപ്രചാരക് അഡ്വ. കെ.കെ.ബാലറാം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പുഷ്പാര്‍ച്ചനയില്‍ ആര്‍എസ്എസ് , ബിജെപി നേതാക്കളടക്കം നിരവധി പേര് പങ്കെടുത്തു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി.ശശിധരന്, വിഭാഗ് കാര്യകാരി സദസ്യന്‍ കെ. സജീവന്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിനിരവധി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: