അമ്പലപ്പുഴ: നെല്‍ച്ചെടികള്‍ക്ക് അവിച്ചില്‍ രോഗം, കര്‍ഷകര്‍ ആശങ്കയില്‍. വിതച്ച് എഴുപതു ദിവസം പ്രായമായ നെല്‍ച്ചെടികള്‍ ചുവടു ചീഞ്ഞ് മറിയുകയാണ്. പുറക്കാട് പഞ്ചായത്ത് 500 ഏക്കറിനു മുകളില്‍ വിസ്തൃതിയുള്ള കന്നിട്ട വടക്കുപാടത്ത് പകുതിയിലേറെ നെല്‍ച്ചെടികളെയും അവിച്ചില്‍ രോഗം ബാധിച്ചുകഴിഞ്ഞു.
ശക്തമായ മഴ പെയ്തതിനാലാണ് രോഗം പടരാതിരുന്നത്. മഴ കുറഞ്ഞ സമയം പാടത്ത് പുളികൂടിയതോടെ നെല്‍ച്ചെടികള്‍ വളം വലിക്കാനാവാത്ത സാഹചര്യം ഉണ്ടാകുമ്പോഴാണ് ഇത്തരത്തില്‍ ചുവടുകള്‍ ചീഞ്ഞ് ചെടികള്‍ നശിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഇത് പ്രതിരോധിക്കാന്‍ സ്വകാര്യ കമ്പനി നല്കുന്ന മരുന്നുകളല്ലാതെ കൃഷിഭവന് മുഖേനയോ കാര്‍ഷിക ഗവേഷണ കേന്ദ്രം വഴിയോ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല.
പ്രതീക്ഷയോടെ പതിനായിരങ്ങള്‍ മുടക്കി കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടി സമ്മാനിച്ചാണ് നിലവില്‍ ഇത്തരം രോഗം ചെടികളെ ബാധിച്ചത്. ഇതോടൊപ്പം തകഴി ഭാഗത്ത് മുഞ്ഞരോഗവും ബാധിക്കാന്‍ തുടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: