കൊച്ചി: കളമശ്ശേരിയില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ പെയിന്റ് ടിന്നര്‍ നിര്‍മാണ യൂണിറ്റില്‍ അഗ്നിബാധ. ആളപായമില്ല. ഇന്ന് രാവിലെ 9.30യോടെ ടി എ ജി കെമിക്കല്‍സിലാണ് തീ പിടിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ രണ്ട് ഫയര്മാന്മാര്ക്ക് പൊളളലേറ്റു.
ഫയര്‍ഫോഴ്സിന്റെ നാലു യൂണിറ്റുകള്‍ ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 10.30ഓടെയാണ് തീ കെടുത്തിയത്. ഫയര്മാന്മാരായ ശരത്, മുകേഷ് എന്നിവര്‍ക്കാണ് കൈയ്യില്‍ പൊള്ളലേറ്റത്.
കറുത്ത പുക വന്‍തോതില്‍ ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം പോലീസിനേയും ഫയര്‍ ഫോഴ്സിനേയും അറിയിച്ചത്. ഞായറാഴ്ച ആയതിനാല്‍ കമ്പനിയില്‍ ആരും ഉണ്ടായിരുന്നില്ല.
അഗ്നിബാധയെ തുടര്‍ന്ന് പരിസരത്തേക്ക് വ്യാപിച്ച കറുത്തപുക സമീപത്തെ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും അസ്വസ്ഥത ഉണ്ടാക്കി. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ കിന്‍ഫ്രയില്‍ ഇല്ലെന്ന് പലപ്പോഴും പരാതി ഉയര്‍ന്നിട്ടുണ്ട്. തീപ്പിടുത്തത്തിന്റെ കാരണവും വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: