വളാഞ്ചേരി: കപ്പ കൃഷിയില്‍ നൂറുമേനി വിളയിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍. ഇരിമ്പിളിയം പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ വലിയകുന്ന് എച്ച്എഎല്‍പി സ്കൂള്‍, പരിസരത്താണ് തികച്ചും ജൈവ രീതിയിലുള്ള ഈ കപ്പത്തോട്ടം. മുണ്ടക്കപ്പറമ്പില്‍ സുരേഷ് കുമാര്‍ നല്കിയ ഒരേക്കര്‍ സ്ഥലത്താണ് മാതൃകാപരമായ കൃഷിയൊരുക്കിയത്. ആര്‍ദ്രം ജെഎല്‍ജി ഗ്രൂപ്പിലെ കെ.കെ.മിനി, ഒ.ശാന്ത, പി.സുലോചന, പൊയ്ലത്ത് ആയിഷ, എ.സരോജിനി, കെ.കാളി, മുണ്ടി, കുഞ്ഞലീമ, കോച്ചി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഉമ്മുകുല്‍സു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെയും, ജില്ലാ കുടുംബശ്രീ മിഷന്റെയും.സാമ്പത്തിക സഹായത്തോടെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും, വിവിധ തരത്തിലുള്ള പച്ചക്കറി കൃഷി ഈ വര്‍ഷം ആരംഭിച്ചത് ഓണവിപണിയെ ലക്ഷ്യമിട്ടാണെന്നും, ഇരിമ്പിളിയം പഞ്ചായത്തിലെ ജനങ്ങര്ക്കും, പ്രത്യേകിച്ച് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും, ഇതു വഴി നല്ല പ്രയോജനം ലഭ്യമാകുമെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് പള്ളത്ത് മേലായുധന്‍ അദ്ധ്യക്ഷനായി. പി.ഫവാസുദീന്, കെ.കെ.മിനി. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: