കൊച്ചി: ഓണത്തിരക്കില്‍ കച്ചവടക്കാരേക്കാള്‍ കൊയ്ത്ത് പോലീസിനായിരുന്നു. സാധനങ്ങള്‍ വാങ്ങാനായി റോഡിലും നോ പാര്‍ക്കിംഗ് ഏരിയകളിലുമൊക്കെ വാഹനം പാര്‍ക്ക് ചെയ്തവരില്‍ നിന്ന് പീഴയീടാക്കിയാണ് പോലീസ് ഓണം ആഘോഷിച്ചത്.
ഓണത്തിരക്കേറിയതോടെ നഗരത്തില്‍ ഒരിടത്തും പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലായിരുന്നു. ഇതോടെ ചെറിയ ഗ്യാപ്പ് കണ്ടിടത്തെല്ലാം റോഡാണോ എന്ന് പോലും നോക്കാതെ ആളുകള്‍ പാര്‍ക്ക് ചെയ്തു. ഇതോടെ, എല്ലാ വാഹനങ്ങള്‍ക്കും പോലീസ് സ്റ്റിക്കര്‍ പതിപ്പിക്കുകയായിരുന്നു. സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളില്‍ നിന്ന് ഇനി 100 രൂപാ മുതലാണ് പിഴയീടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: