തിരുവനന്തപുരം: ബാര്‍ കോഴ ഉള്‍പ്പെടെയുള്ള കേസുകളില്‍ ലീഗല്‍ അഡൈ്വസര്‍ പ്രതികള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് നല്കിയ ഹര്‍ജി കോടതി തള്ളി. സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ കേസ് നടത്തി സര്‍ക്കാരിനെ സഹായിക്കുകയാണ് ചെയ്യുന്നത്.
പരാതികള്‍ ഉണ്ടെന്നു പറയാതെ അതിന് തെളിവ് ഹാജരാക്കുകയാണ് വേണ്ടതെന്ന് കോടതി നേരത്തെ ഹര്ജിക്കാരന് താക്കീതും നല്‍കിയിരുന്നു. വിജിലന്‍സ് ഹാജരാക്കുന്ന റിപ്പോര്‍ട്ടുകളില്‍ പോലും പ്രതികള്‍ക്കനുകൂലമായി നിലപാട് സ്വീകരിച്ച് ലീഗല്‍ അഡൈ്വസര്‍ സി.സി.അഗസ്റ്റിന് കേസ് അട്ടിമറിക്കുന്നതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: