ഇരിട്ടി: ആറളം ഫാമില്‍ ശമ്പളം കിട്ടിത്തതിന്റെ പേരില്‍ തൊഴിലാളികള്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം അവസാനിപ്പിക്കാനും കൂലി ചെയ്തതിന്റെ ശമ്പളം നല്‍കാനും സര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമതിയോഗം ആവശ്യപെട്ടു. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ മാതൃ ശിശുവാര്‍ഡ് തുറന്നുവെങ്കിലും ഇതുവരെ ഡോക്ടറെ നിയമിക്കാത്തതില്‍ യോഗത്തില്‍ വിമര്‍ശനമുണ്ടായി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇരിട്ടി നേരംപോക്ക് റോഡില്‍ പിഎച്ച്സി പ്രവര്‍ത്തിച്ചപ്പോള്‍ നിരവധി പ്രസവങ്ങള്‍ നടന്നുവെന്നും എന്നാല്‍ താലൂക്ക് ആശുത്രിയായി ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇതുവരെ ഒറ്റ പ്രസവം പോലും നടന്നിട്ടില്ലന്നും യോഗം വിലയിരുത്തി. ഇതുകാരണം ആദിവാസികള്‍ ഉള്പെടെയുള്ളവര് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോകേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമുണ്ടാകണം. തലശേരി-വളവുപാറ റോഡിന്റെ പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അക്വയര്‍ ചെയ്ത മുഴുവന്‍ ഭൂമിയും നിര്‍മാണത്തിനായി ഉപയോഗിക്കണമെന്നും യോഗത്തില്‍ ആവശ്യമുണ്ടായി. പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആരും താലൂക്ക് വികസനസമതിയോഗത്തില്‍ പങ്കെടുക്കാത്തതും വിമര്‍ശനത്തിനിടയാക്കി. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ.ദിവാകരന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ചന്ദ്രന് തില്ലങ്കേരി, തോമസ് വര്‍ഗീസ്, കെ.വേലായുധന്, പായംബാബുരാജ്, ഇബ്രാഹിംമുണ്ടേരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: