തലശ്ശേരി: ദുബൈ കെഎംസിസി തലശ്ശേരി മണ്ഡലം കമ്മറ്റി നിര്‍ധനരായവര്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന രണ്ട് വീടുകളുടെ താക്കോല്‍ദാനം നാളെ വൈകുന്നേരം 4 മണിക്ക് തലശ്ശേരി ബിഇഎംപി സ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊക്ലി പഞ്ചായത്തിലെ പെട്ടിപ്പാലത്ത് റസിയക്കും എരഞ്ഞോളി പഞ്ചായത്തിലെ കൂളി ബസാറില്‍ മൈമൂനക്കും നല്കിയ വീടുകളുടെ താക്കോല്‍ദാന കര്‍മ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് നിര്‍വ്വഹിക്കുക. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ റഹ്ദാദ് മൂഴിക്കര, റഫീഖ് കോറോത്ത്, പി.വി.റഷീദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: