കല്‍പ്പറ്റ: ഫോര്‍സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകള്‍ക്ക് ആരാധനായങ്ങള്‍, സ്കൂളുകള്‍ എന്നിവയില്‍ പാലിക്കേണ്ട ദൂരപരിധി 200 മീറ്ററില്‍ നിന്നുും 50 മീറ്ററാക്കി കുറച്ച് ഉത്തരവിട്ട കേരളത്തിലെ ഇടത് സര്‍ക്കാരിനെ മദ്യമുതലാളിമാര്‍ വിലക്ക് വാങ്ങിയിരിക്കുകയാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി.കെ ആരിഫ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.നേരത്തേ ദൂരപരിധി 50 മീറ്ററായിരുന്നത് 2011ലെ യു.ഡി.എഫ് സര്‍ക്കാരാണ് 200 മീറ്റര്‍ ആക്കിയത്. ഇടതു സര്‍ക്കാര്‍ ഈ തീരുമാനം മാറ്റിയതിലൂടെ സ്കൂളുകള്‍ക്കും അനാധാലയങ്ങള്ക്കുമടുത്ത് ബാറുകള്‍ തുറക്കുന്നത് മൂലം ദുരവ്യാപകമായ ഭവിഷ്യത്തുകളാണ് ഉണ്ടാവാന്‍ പോവുന്നത്. ദേശീയ പാതക്ക് സമീപം ബാറുകള്‍ തുറക്കാന്‍ പാടില്ല എന്ന കോടതി വിധിയെ മറികടക്കാന്‍ പാതയുടെ തലം മാറ്റാന്‍ തയ്യാറായ ഇടതു സര്‍ക്കാര്‍ ദൂരം കുറക്കാനുള്ള തീരുമാനം കൂടി കൈക്കൊണ്ടതോടെ സംസ്ഥാനം മദ്യ മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് സമയത്ത് മദ്യവര്‍ജ്ജനവും ബാറുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തുമെന്ന് പ്രചരണം നടത്തി അധികാരത്തിലെത്തിയ ഇടതു മുന്നണി മദ്യമുതലാളിമാരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി കേരള ജനതയെ മുഴുവന്‍ വഞ്ചിച്ചിരിക്കുകയാണെന്നും മദ്യമുതലാളിമാരുടെ ഫണ്ട് ഉപയോഗിച്ചാണ് ഇടത് എം.എല്‍.എ മാര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും സര്‍ക്കാരിന്റെ ഉദാരമദ്യനയത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. പട്ടികവര്‍ഗ്ഗ കോളനികള്‍, സ്കൂളുകള്‍, ആരാധനാലങ്ങള്‍ തുടങ്ങിയവയുടെ സമീപത്ത് മദ്യഷാപ്പുകള്‍ തുടങ്ങിയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: