ന്യൂദല്‍ഹി: സിഐയെ ഭീഷണിപ്പെടുത്തിയ ഹൈക്കോടതി ജസ്റ്റീസ് പി.ഡി. രാജനെതിരേ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടേതാണ് നടപടി. അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയേയും നിയോഗിക്കും. ജഡ്ജിക്കെതിരേ സുപ്രീം കോടതിയില്‍ മാവേലിക്കര സിഐ പി. ശ്രീകുമാറാണ് പരാതി നല്‍കിയത്.
മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരനെ കേസില്‍ നിന്നൊഴിവാക്കാന്‍ ജഡ്ജി ഫോണിലൂടേയും പിന്നീട് ഹൈക്കോടതി ചേംബറില്‍ വിളിച്ചു വരുത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് സിഐയുടെ പരാതി.
സംഭവത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി രജിസ്ട്രാര്‍ എന്നിവര്‍ക്ക് രണ്ട് മാസം മുന്‍പ് ശ്രീകുമാര്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. വിജിലന്‍സ് അന്വേഷണം നടത്തിക്കുമെന്നും തകര്‍ക്കുമെന്നും ന്ധീഷണിപ്പെടുത്തിയ ജസ്റ്റീസ് രാജന് ഒരു ഘട്ടത്തില്‍ തനിക്ക് നേരെ കൈയോങ്ങുക വരെ ചെയ്തെന്നും ശ്രീകുമാറിന്റെ പരാതിയിലുണ്ട്. ഭീഷണിക്കും ശകാരത്തിനുമൊടുവില്‍ സിഐയോട് ചേംബറിന് പുറത്ത് കാത്തുനില്ക്കാന് ജഡ്ജി ആവശ്യപ്പെട്ടു.
പുറത്തു വന്ന സിഐ അപ്പോള്‍ തന്നെ സംഭവങ്ങള്‍ ആലപ്പുഴ എസ്പി എ.അക്ബറിനെ വിളിച്ചറിയിക്കുകയും അദ്ദേഹം ഇക്കാര്യങ്ങള്‍ എറണാകുളം റേഞ്ച് ഐജി ശ്രീജിത്തിനെ അറിയിക്കുയും ചെയ്തു. തുടര്‍ന്ന് ഐജി നേരിട്ട് ഹൈക്കോടതിയിലെത്തുകയും സിഐയെ അവിടെ നിന്ന് കൂട്ടിക്കൊണ്ടു പോരുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: