മാനന്തവാടി:വന്യജീവി വാരാലോഷത്തോടുനുബന്ധിച്ച് വനം വകുപ്പ് വന്യ ജീവി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഓൺലൈനായാണ് മൽസരത്തിനുള്ള ഫോട്ടോകൾ സമർപ്പിക്കേണ്ടത്. കേരള വനംവകുപ്പിന്റെ വെബ് സൈറ്റായ www. forest.kerala.gov.in ലെ വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫി മൽസരം 2017 എന്ന ലിങ്കിലുടെ 2017 സെപ്തംബർ 22 വൈകുന്നേരം 5 മണി വരെ മൽസരത്തിൽ പങ്കെടുക്കുന്നവർക്ക് ഫോട്ടോകൾ സമർപ്പിക്കാം.8 മെഗാബൈറ്റുളള, നിളം കൂട്ടിയ വശത്ത് 3000 പിക്സൽ ഉള്ള കേരളത്തിലെ വനത്തിൽ നിന്നും എടുത്ത വന്യ ജീവികളുടെ ഫോട്ടോകളാണ് മൽസരത്തിന് പരിഗണിക്കുന്നത്. ഒരാൾക്ക് 5 ഫോട്ടോക്ക് വരെ അയക്കാം. ഒന്നും, രണ്ടും, മുന്നും, സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കുമെന്ന് ചിഫ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിൽ നിന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: