കല്‍പ്പറ്റ:വയോജനങ്ങള്‍ സാമൂഹ്യജീവിതത്തിലെ അവിഭാജ്യ ഘടകമാണെന്നും അവരുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ കൂടെയുണ്ടെന്നും സംസ്ഥാന തുറമുഖ പുരാവസ്തു.വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. കേരള സാമൂഹ്യ സുരക്ഷാ മിഷനും മാനന്തവാടി നഗരസഭയുമായി ചേര്‍ന്ന് വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദര൦ എന്ന മുദ്രാവാക്യവുമായി നടപ്പിലാകുന്ന മുതിര്‍ന്ന പൗരന്മാര്ക്കുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ വയോമിത്രം പദ്ധതി മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനീക ജീവിതത്തില്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുകയും പൊതുസമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. നല്ല രീതിയിലുള്ള ഇത്തരം മാറ്റങ്ങള്‍ക്കൊപ്പം പല തിന്മകളും മനുഷ്യമനസ്സില്‍ ഇടം നേടിയിട്ടുണ്ട് . ഇതിന്റെ ഫലമായാണ് ഇന്ന് ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കളെ മക്കള്‍ തന്നെ വൃദ്ധസദനങ്ങളില്‍ കൊണ്ടുപോയി വിടുന്നത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും സ്വന്തം മക്കളെ വളര്‍ത്തി വലുതാക്കാനായി കഷ്ടപ്പെടുകയും സ്വന്തം കാലില്‍ നില്ക്കാന് കഴിയുമ്പോള്‍ മാതാപിതാക്കളെ മറ്റൊരിടത്തേക്ക് പറഞ്ഞു വിടുന്നത് ഒരാളും ചെയ്യാന്‍ പാടില്ലാത്തതാണ്. വൃദ്ധസദനങ്ങളിലും മറ്റും അവര്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിരിക്കാം എന്നാല്‍ വൃദ്ധരായ മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന സ്വന്തം മക്കളുടെ സാമിപ്യം വേറെ എവിടെയും ലഭിക്കില്ല.അതിനാല്‍ വയോജങ്ങങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും വായോമിത്രം പദ്ധതി പോലുള്ള പരിപാടികളിലൂടെ എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: