വാഷിങ്ടണ്‍: ബഹിരാകാശ ഗവേഷകര്‍ കാത്തിരുന്ന വിസ്മയക്കാഴ്ച ഇന്ന്. ചെറിയഗ്രഹം ‘ഫ്ലോറൻസ്’ ഭൂമിക്കരികിലൂടെ ഇന്നു കടന്നുപോകും. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് 70 ലക്ഷം കിലോമീറ്റര്‍ മാറിയാണു സഞ്ചാരം.
കലിഫോര്‍ണിയ, പോര്‍ട്ടറീക്കോ കേന്ദ്രങ്ങളിലെ ഗോള്‍ഡ് സ്‌റ്റോണ്‍ സോളര്‍ സിസ്റ്റം റഡാര്‍ ഉപയോഗിച്ചാണു ഗവേഷകര്‍ ഫ്ലോറൻസിനെ പിന്തുടരുക. ഭൂമിക്ക് ഏറ്റവും അരികിലെത്തുന്നത് ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 5.30നാണ്. ഇന്ന് എത്തിയാൽ പിന്നീട് ഫ്ലോറൻസ് ഭൂമിയ്‌ക്ക് സമീപമെത്താന്‍ 480 വര്‍ഷം കഴിയണം.
















