കല്‍പ്പറ്റ: ഓണം-ബക്രീദ് ഉത്സവങ്ങളോടനുബന്ധിച്ച് 1 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ഇക്കാലയളവില്‍ അനധികൃതമായ വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറ ഖനനം, കുന്നിടിക്കല്‍ തുടങ്ങിയവ നിയമവിരുദ്ധ പ്രവൃത്തികള്‍ തടയുന്നതിനായി ജില്ലാതലത്തിലും താലൂക്ക്തലത്തിലും സ്ക്വാഡുകള്‍ രൂപീകരിച്ചു.
പൊതുജനങ്ങള്‍ക്ക് 04936 204151, ബത്തേരി 04936 220296, മാനന്തവാടി 04935 240231, വൈത്തിരി 04936 255229 എന്നീ നമ്പറുകളില്‍ പരാതി അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: