കൊച്ചി: എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലേക്ക് കഞ്ചാവ് മൊത്തമായി എത്തിക്കുന്ന തമിഴ്നാട് കമ്പം സ്വദേശി മരിയപ്പന്‍ അജിത്തിനെ ഷാഡോ ടീമും സൈന്‍ട്രല്‍ പോലീസും ചേര്‍ന്ന് പിടികൂടി. മൂന്നര കിലോ കഞ്ചാവും കണ്ടെടുത്തു. തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥനങ്ങളിലായി കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് 12 ഓളം കേസ് ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഓണക്കാലത്തെ പൂക്കച്ചവടത്തിന്റെ മറവില്‍ ആയിരുന്നു കഞ്ചാവ് എത്തിച്ചിരുന്നത്. ഒരു കിലോക്ക് ഇരുപത്തയ്യായിരം രൂപ വാഗ്ദാനം നല്‍കിയാണ് അന്വേഷണ സംഘം ഇയാളെ എറണാകുളം ബോട്ട് ജെട്ടിയില്‍ എത്തിച്ചു. തുടര്‍ന്ന് കഞ്ചാവ് കൈമാറ്റം നടത്തുന്നതിനിടെയാണ് ഇയാളെ പോലീസ് സംഘം തന്ത്രപൂര്‍വ്വം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: